Follow us:-
  • 2026-11-01

ഫാളില, ഫളീല ഓഡ് സെമസ്റ്റർ പരീക്ഷകൾ നവംബർ 2 മുതൽ

ചേളാരി ▶ ഫാളില, ഫളീല കോഴ്സുകളുടെ 2026–27 അധ്യയന വർഷത്തെ ഓഡ് സെമസ്റ്റർ പരീക്ഷകൾ നവംബർ 2 മുതൽ ആരംഭിക്കും. ഫാളില കോഴ്സിലെ ഒന്ന്, മൂന്ന് സെമസ്റ്ററുകളിലും ഫളീല കോഴ്സിലെ ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്ററുകളിലുമായി മൂവായിരത്തോളം വിദ്യാർഥിനികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. 20 പരീക്ഷാ സൂപ്രണ്ടുമാർ, 70 സൂപ്പർ വൈസർമാർ, 150 ഓളം പരീക്ഷാ കൺട്രോളർമാർ എന്നിവരുടെ മേൽനോട്ടത്തിലും നിയന്ത്രണത്തിലുമാണ് ക്രമീകരണങ്ങൾ. നവംബർ 7ന് മൂല്യ നിർണയം നടക്കും. വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.