കൊടുവള്ളി ശംസുൽ ഉലമ മെമ്മോറിയൽ റിയാദു സ്വാലിഹിൻ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ പേൾസ് വാലി വനിതാ ക്യാമ്പസിന്റെ (ഫാളില) ഒന്നാം ബിരുദദാന സമ്മേളനം 11ന് നടന്നു. ഉച്ചയ്ക്ക് രണ്ടിന് കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ റഹീം അധ്യക്ഷതവഹിച്ചു. പാണക്കാട് സയ്യിദത്ത് സജ്ന ബീവി ബിരുദദാനവും ബിരുദദാന പ്രഭാഷണവും നിർവഹിച്ചു. റുഖയ്യ റാവിയ മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് 4.30ന് നടന്ന പൊതുസമ്മേളനം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേൾസ് വാലി പ്രിൻസിപ്പൽ ബഷീർ റഹ്മാനി അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബാവവി, കെ.സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി.