2025-07-29

ഫാളില ഫളീല നവാഗതർക്ക് LEAP ഫ്രഷേഴ്‌സ് മീറ്റ് നടത്തി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് കീഴിലുള്ള CSWC സ്ഥാപനങ്ങളിലെ നവാഗതർക്കായി LEAP ഫ്രഷേഴ്‌സ് മീറ്റ് കോഴിക്കോട് കൊടുവള്ളി പേൾസ് വാലിയിൽ വെച്ച് നടന്നു. സമസ്ത മുശാവറ അംഗവും കൗൺസിൽ അംഗവുമായ ഉമർ ഫൈസി മുക്കം ഉദ്ഘാടനം നിർവഹിച്ചു. ഈ കാലഘട്ടത്തിലും ഫാളില ഫളീല എന്ന അഭിമാനത്തോടെ തന്റെ കഴിവനുസരിച്ച് മുന്നേറാം എന്ന ബോധം നൽകാൻ ലീപ് ഫ്രഷേഴ്‌സ് മീറ്റ് സഹായകമായി. നിസാം വാഫി, സഹദ് ഫൈസി ബുർഹാനി, സാജിത ടീച്ചർ നല്ലളം ഫാത്തിമ ഹനാന ഫളീല വിദ്യാർത്ഥികളുമായി സംവദിച്ചു, പ്രിൻസിപ്പൽ ബഷീർ റഹ്‌മാനി, മാനേജ്‍മെന്റ് അംഗങ്ങളായ റഹീം മാസ്റ്റർ പി ടി എ റഷീദ്, യൂനുസ്, താണിക്കൽ മുഹമ്മദ്, ഇ ടി എം ബാഖവി എന്നിവർ സംസാരിച്ചു, പേൾസ് വാലി ഒന്നാം വർഷ വിദ്യാർത്ഥിനി അൽഫിയ ഫിദ നന്ദി പറഞ്ഞു.

blog-img