കോഴിക്കോട്: ഫാളില- ഫളീല ഖിയാദ-24 പ്രിൻസിപ്പൾ മീറ്റ് സംഘടിപ്പിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സമസ്ത വിമൺസ് കോളേജസ് (സി.എസ്.ഡബ്ല്യു.സി)ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാളില, ഫളീല സ്ഥാപനങ്ങളിലെ പ്രിൻസിപ്പൾ മീറ്റ് സംഘടിപ്പിച്ചു. കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്ന 86 ഫാളില, ഫളീല സ്ഥാപനങ്ങളിലെ പ്രിൻസിപ്പാൾമാർ പങ്കെടുത്ത സംഗമത്തിൽ വിവിധ സെഷനളിലായി ഖിയാദ സന്ദേശം, സി.എസ്.ഡബ്ലിയു.സി അക്കാഡമിക്സ്, നമുക്ക് ഒരുമിച്ച് വികസിപ്പിക്കാം എന്നീ വിഷയങ്ങളിൽ എസ്.കെ.ഐ.എം.വി.ബിജനറൽ മാനേജർ കെ.മോയിൻ കുട്ടി മാസ്‌റ്റർ, സി.എസ്.ഡബ്യൂ.സി കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ, സി.എസ്.ഡബ്യൂ.സി അക്കാദമിക് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സഹദ് ഫൈസി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ സി.എസ്.ഡബ്യൂ.സി അക്കാദമിക് ചെയർമാൻ ഡോ.എൻ.എം അബ്ദുൾ ഖാദർ അധ്യക്ഷനായി. സയ്യിദ് ത്വാഹാ ജിഫ്രി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. അബ്ദുൽ ഖാദർ ഹുദവി, ത്വയ്യിബ് ഫൈസി ആലൂർ, അൻസ്വാരി മാസ്റ്റർ പൂക്കോട്ടൂർ, മുസ്തഫ അൻസ്വരി കർണാടക തുടങ്ങിയവർ സംസാരിച്ചു.