Follow us:-
  • 2024-09-02

ഫളീല പ്രഥമ ബാച്ച് സനദ് ദാന സമ്മേളനം പ്രൌഢമായി.

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (സി. എസ്. ഡബ്ലിയു. സി ) നടത്തി വരുന്ന ഫളീല കോഴ്സ് പൂർത്തീകരിച്ച പ്രഥമ ബാച്ചിനുള്ള സനദ്ദാന സമ്മേളനം 2024 സെപ്റ്റംബർ 2 തിങ്കൾ സെഞ്ച്വറി ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് അബ്ബാസിലെ ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ സനദ് ദാനം നിർവഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനയും ഉസ്താദ് ആലിക്കുട്ടി മുസ്‌ലിയാർ അവാർഡ് ദാനവും നിർവഹിച്ചു, എംടി അബ്ദുല്ല മുസ്‌ലിയാർ അധ്യക്ഷനായ വേദിയിൽ പി കെ മൂസക്കുട്ടി ഹസ്രത്, ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി, ഫൈസി മുക്കം, എ.വി അബ്ദുറഹ്മാൻ മുസ്ലിയാർ, സി കെ അബ്ദുറഹ്മാൻ ഫൈസി, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മൊയ്തീൻ ഫൈസി പുത്തനഴി, എൻ. എ. എം അബ്ദുൽ ഖാദർ, മോയിൻ കുട്ടി മാസ്റ്റർ, കെ. എം. അബ്ദുള്ള മാസ്റ്റർ കോട്ടപ്പുറം, സിദ്ധീഖ് നദ്‌വി ചേറൂർ, മൊയ്‌ദീൻ ഫൈസി ചെമ്മണിയോട്, നൗഫൽ ഹുദവി, നിസാം ഒളവട്ടൂർ, മുബഷിർ ഫൈസി, നിയാസ് റഹ്മാനി, ഇല്യാസ് സാഹിബ്, റഫീഖ് ഫൈസി പങ്കെടുത്തു, അബ്ദുസമദ് പൂക്കോട്ടൂർ സ്വാഗതവും സഅദ് ഫൈസി നന്ദിയും പറഞ്ഞു.