Follow us:-
  • 2024-06-26

സമസ്ത നൂറിന്റെ നിറവിൽ-പ്രബന്ധമത്സരം

ജൂൺ 26 സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് ഫാളില ഫളീല വിദ്യാർത്ഥിനികൾക്കായി സംസ്ഥാനതലത്തിൽ സമസ്ത നൂറിന്റെ നിറവിൽ എന്ന ശീർഷകത്തിൽ പ്രബന്ധമത്സരം സംഘടിപ്പിച്ചു. കർണാടക, കേരളം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പ്രബന്ധം മത്സരത്തിൽ മുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുത്തു. കന്നട വിഭാഗത്തിൽ ആയിഷത്ത് അസ്ന (ബദ് രിയ ഫാളില വിമൻസ് ശരീഅത് കോളേജ്, ദർലക്കട്ട), ഹസീന (ബദ് രിയ ഫാളില വിമൻസ് ശരീഅത് കോളേജ്. ദർലക്കട്ട), ഫാത്തിമ അബീറ (ശംസുൽ ഉലമ ശരീഅത് കോളേജ്, കെമ്മാറ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും, മലയാളം വിഭാഗത്തിൽ ഫാത്തിമ ഹംന (റബ്ബാനിയ വിമൻസ് സ്മാർട്ട് ക്യാമ്പസ്, ചെമ്മാണിയോട്), സഹല മുംതാസ് (ഒലിവ് ഗേൾസ് അക്കാദമി, കടുങ്ങല്ലൂർ), ഫാത്തിമ സഫ (മർയം ഗേൾസ് ക്യാമ്പസ്‌, കൊപ്പം ) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫലപ്രഖ്യാപനം സി എസ് ഡബ്ലിയു സി ചെയർമാൻ എംടി അബ്ദുല്ല മുസ്‌ലിയാർ നിർവഹിച്ചു.