Follow us:-
  • 2025-10-10

ഫളീല ട്രൈനേഴ്സ് വർക്ക് ഷോപ്പ് സമാപിച്ചു.

ചേളാരി: സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോർഡിനു കീഴിലെ കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (സി.എസ്.ഡബ്ല്യൂ.സി) ലെ ഫാളില, ഫളീല സ്ഥാപനങ്ങളിലെ ഫളീല പൂർത്തിയാക്കിയ വിദ്യാർഥികൾക്കായി 'ലേണെക്സ്' എന്നപേരിൽ സംഘടിപ്പിച്ച ട്രൈനേഴ്സ് പരിശീലന ശിൽപശാല സമാപിച്ചു. മലപ്പുറം വലിയാട് അൽ ഹുദാ ഗേൾസ് കാംപസിൽ നടന്ന ശില്പശാല ഡോ. സി കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ..... അധ്യക്ഷനായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ റിസർച്ചിൻ്റെ സഹകരണത്തോടെ നടന്ന ശിൽപശാലയിൽ വിവിധ സെഷനുകളിലായി അബ്ദുസ്സമദ് പൂക്കോട്ടൂർ, ഡോ.സലിം ഫൈസി കൊളത്തൂർ, നിസാം വഫി, സഹദ് ഫൈസി അൽ ബുർഹാനി, ഫാരിസ് ദാരിമി, സാജിദ നല്ലളം, അസ്മാബി ജലിയ എന്നിവർ നേതൃത്വം നൽകി.