Follow us:-
  • 2025-12-20

സമസ്ത സെൻ്റിനറി കർമ്മ പദ്ധതിക്ക് തുടക്കം

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലുളള CSWC ഫാളില, ഫളീല സ്ഥാപനങ്ങളിൽ സമസ്ത സെൻ്റിനറിയോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്തിന കർമ്മ പദ്ധതിയുടെ പോസ്റ്റർ പ്രകാശനവും, പ്രഖ്യാപനവും സമസ്ത കേരള ഇസ്ലാം മത വിദ്യാസ ബോർഡ് സെക്രട്ടറിയും CSWC ചെയർമാനുമായ എം.ടി. അബ്ദുല്ല മുസ്ലിയാർ നിര്‍വഹിച്ചു. കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ പദ്ധതി വിശദീകരിച്ചു. സമസ്ത സെൻ്റിനറി പത്തിന കർമ്മ പദ്ധതികൾ. 1. ഫാളില - ഫളീല ഐഡിയൽ സ്ഥാപനങ്ങൾ : കേരളത്തിലെ 14 ജില്ലകളിലും ദക്ഷിണ കന്നഡ, തമിഴ്നാട് എന്നിവിടങ്ങളിലും ഫാളില - ഫളീല റെസിഡൻഷ്യൽ സ്ഥാപനങ്ങൾ സ്ഥാപിക്കാനും, നിലവിൽ എ പ്ലസ് നേടുന്ന സ്ഥാപനങ്ങളെ മാതൃക ക്യാമ്പസ്സുകളാക്കി ഉയർത്തുന്നതിന് വേണ്ട പ്രവർത്തനങ്ങൾ സംവിധാനിക്കുക. 2. ഫാളില ഫളീല സെൻ്റിനറി ക്വിസ് മത്സരം : ഈ വര്‍ഷം അധിക വായനയ്ക്ക് നല്‍കിയ മര്‍ഹൂം നാട്ടിക ഉസ്താദ് രചിച്ച “സുന്നത്ത് ജമാഅത്തിന് ഒരു അഭിമുഖം” എന്ന പുസ്തകവും, “സമസ്ത – ഒരു ലഘു പരിചയം” എന്ന പുസ്തകവും ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടക്കുന്നത്. SKSSF ഔദ്യോഗിക പ്രസിദ്ധീകരണമായ "ഇസ പബ്ലിക്കേഷന്‍"സിനോട് സഹകരിച്ചാണ് ഈ മത്സരം നടക്കുന്നത്. 3. സെൻ്റിനറി പബ്ലിക് ഓണ്‍ലൈന്‍ ക്വിസ്: "സമസ്ത ഒരു ലഘു പരിചയം" എന്ന പുസ്തകത്തെ ആസ്പദമാക്കി SKSSF ഔദ്യോഗിക പ്രസിദ്ധീകരണമായ "ഇസ പബ്ലിക്കേഷന്‍"സിനോട് സഹകരിച്ച് സ്ത്രീകൾക്ക് വേണ്ടിയുള്ള ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. 4. 100 അംഗങ്ങളുള്ള ഫളീല പ്രീച്ചേഴ്സ് വിങ്ങ്: സമസ്ത പ്രതിപാദനം ചെയ്യുന്ന അഹ്ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദർശങ്ങൾ സ്ത്രീ സമൂഹത്തിലേക്ക് കൃത്യമായി എത്തിക്കുന്നതിന് വേണ്ടി സി.എസ്.ഡബ്ല്യു.സിയുടെ കീഴില്‍ പഠിച്ചിറങ്ങിയ 100 ഫളീലകളെ ഇസ്ലാമിക നിബന്ധനകൾക്ക് വിധേയമായി സജ്ജമാക്കുന്നു. 5. ഇബ്തികാര്‍ വനിതാ സദസ്സ്: സ്ഥാപന തലങ്ങളില്‍ വനിതാരക്ഷിതാക്കളെയും പരിസരത്തുള്ള സ്ത്രീകളെയും ഉള്‍പ്പെടുത്തി സമസ്തയെ പരിചയപ്പെടുത്തുന്ന വനിതാ സദസ്സ്. 6. സെന്റിനറി അക്കാദമിക് കോണ്‍ക്ലേവ്: സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവത്തേയും ആധുനിക വിദ്യാഭ്യാസ രീതികളെയും പരിചയപ്പെടുത്തുന്ന അക്കാദമിക് കോണ്‍ക്ലേവ്. 7. പുസ്തക പ്രസിദ്ധീകരണം: ഫാളില - ഫളീല സ്ഥാപന വിദ്യാർത്ഥിനികൾ തയ്യാറാക്കുന്ന ഒരു പുസ്തകം സമസ്ത സെൻ്റിനറി 100 പുസ്തകങ്ങളിൽ ഉൾപ്പെടുത്തും. 8. ഗ്രോത്ത് എക്‌സ് സ്ഥാപനതല പഠന ക്യാമ്പ്: സി.എസ്.ഡബ്ല്യു.സി സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥി നികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന് ഫളീല ട്രൈനേഴ്സിന്റെ നേതൃത്വത്തില്‍, സമസ്തയുടെ സംവിധാനത്തില്‍ നിന്ന് കൊണ്ട് സ്ത്രീ സമൂഹത്തിലേക്ക് പ്രബോധനം ചെയ്യേണ്ട രീതികളെക്കുറിച്ചുള്ള പഠന ക്യാമ്പ്. 9. സമസ്ത സെൻ്റിനറി എക്‌സ്‌പോ: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സംഘടിപ്പിക്കുന്ന സെൻ്റിനറി എക്‌സ്‌പോയില്‍ CSWC സ്റ്റാൾ സംവിധാനിക്കുന്നു. 10. സ്ഥാപനതല 10 ഇന കര്‍മ്മപദ്ധതികള്‍: സമസ്തയെയും മുന്‍കാല ഉസ്താദുമാരെയും പരിചയപ്പെടുത്തുന്ന 10 ഇന കര്‍മ്മപദ്ധതികള്‍ സ്ഥാപനതലങ്ങളില്‍ സംഘടിപ്പിക്കുക. യോഗത്തിൽ എം.ടി. അബ്ദുള്ള മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. വാക്കോട് മൊയ്‌ദീൻ കുട്ടി മുസ്ലിയാർ, സി.കെ. അബ്ദുറഹ്മാൻ ഫൈസി (അരിപ്ര), പ്രൊഫ. എൻ.എ.എം. അബ്ദുൽ ഖാദിർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, ശാഹുൽ ഹമീദ് മാസ്റ്റർ (മേൽമുറി), സലീം ഹുദവി ചിയ്യാനൂർ, സഅദ് ഫൈസി എന്നിവർ പങ്കെടുത്തു. അബ്ദുസ്സമദ് പോക്കോട്ടുർ സ്വാഗതം പറഞ്ഞു.