
വെളിമുക്ക് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴില്‍ കേരളത്തിനകത്തും പുറത്തുമായി നടന്നുവരുന്ന ഫാളില, ഫളീല കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരുടെ യോഗം വെളിമുക്ക് ക്രസെൻ്റ് ഓഡിറ്റോറിയത്തിൽ ചേർന്നു. സമസ്ത ജനറൽ മാനേജര്‍ കെ. മോയിൻകുട്ടി മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.കെ.ഐ.എം.വി ബോര്‍ഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ആക്റ്റിംഗ് സെക്രട്ടറി ബഹു. പുത്തനഴി മൊയ്തീന്‍ ഫെെസി സ്വാഗതമാശംസിച്ചു. സി. എസ്. ഡബ്ലു. സി അക്കാദമിക് കോർഡിനേറ്റർ സഅദ് ഫെെസി പുതിയ അധ്യയന വര്‍ഷത്തെ കര്‍മ്മ പദ്ധതികൾ അവതരിപ്പിച്ചു. അഡ്മനിസ്ട്രേറ്റീവ് ഡയറക്ടർ സയ്യിദ് ഹുസെെന്‍ ജീലാനി നന്ദി പറഞ്ഞു.