ഫാളില, ഫളീല അഞ്ചാമത് സംസ്ഥാനതല പഠനാരംഭം കുറിച്ചു.

തലശ്ശേരി (തൃശ്ശൂർ) : സമസ്ത ഫാളില, ഫളീല സംസ്ഥാനതല പഠനാരംഭം കുറിച്ചു. മുസ്ലിം പെൺകുട്ടികൾക്ക് ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിഭാവനം ചെയ്ത സംവിധാനമായ ഫാളില, ഫളീല കോഴ്സിൻ്റെ അഞ്ചാമത് സംസ്ഥാനതല പഠനാരംഭം പ്രൗഡഗംഭീരമായി തൃശ്ശൂർ തലശ്ശേരി എം എസ് എ വുമൺസ് കോളേജിൽ നടന്നു. പാണക്കാട് സയ്യിദ് സാബിഖലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ പഠന ക്ലാസ്സിൻ്റെ ഉദ്ഘാടനം നിർവഹിച്ചു .എം എസ് എ യത്തീംഖാന വർക്കിംങ്ങ് പ്രസിഡൻ്റ് സയ്യിദ് പി ടി പി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഡബ്ല്യു.സി കൺവീനർ ഇൻ ചാർജ് പുത്തനഴി മൊയ്തീൻ ഫൈസി ആമുഖ പ്രഭാഷണവും
കോഡിനേറ്റർ സഹദ് ഫൈസി മണ്ണാർക്കാട് മുഖ്യ പ്രഭാഷണവും നടത്തി. സയ്യിദ് അബ്ദുള്ള കോയ തങ്ങൾ ഇറുമ്പക്കശ്ശേരി, കെ.എം മുഹമ്മദ് കുറ്റനാട്, ടി.എ ഏന്തിൻ കുട്ടി ഹാജി, ടി.എം ഹംസ, എസ്.കെ എം എം എ ജില്ലാ ജനറൽ സെക്രട്ടറി ഷെഹീർ ദേശമംഗലം, സംസ്ഥാന കൗൺസിലർ ടി.എസ് മമ്മി, സമസ്ത മുഫത്തിഷ് ബാദുഷ അൻവരി, എസ് കെ ജെ എം ദേശമംഗലം റെയ്ഞ്ച് സെക്രട്ടി അബ്ദുൾ റഹിമാൻ മുസ് ലിയാർ, മുള്ളൂർക്കര റെയ്ഞ്ച് സെക്രട്ടറി അജ്മൽ ബാഖവി, ദേശമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ എ ഇബ്രാഹീം, എസ് വൈ എസ് മണ്ഡലം ട്രഷർ കെ എ അബ്ദുൾറസാഖ് എസ് കെ എം എം എ റെയ്ഞ്ച് പ്രസിഡൻ്റെ കെ.എ മുസ്തഫ കൊണ്ടയൂർ, എസ് എം എഫ് റെയ്ഞ്ച് ട്രഷറർ കെ.വി പരീത് ഹാജി വരവൂർ,
തലശ്ശേരി മഹല്ല് ഖത്തീബ് അഡ്വ: ഷെമീം അൻവരി, സൗത്ത്തലശ്ശേരി ഖത്തീബ് ഷൗക്കത്തലി ദാരിമി, എസ്.കെ എസ് എസ് എഫ് വിഖായ സംസ്ഥാന സമിതി അംഗം അബ്ദുൾ സലാം എം എം, മാസ്റ്റർ, സി.എ അബൂബക്കർ, സി എം മുഹമ്മദ് കാസിം കമ്മുണ്ണി ഹാജി ടി.എം ഉമ്മർ ഫാറൂഖ്, കോയ മൗലവി, കെ എ മുഹമ്മദ്, അബ്ദുറഹിമാൻ മരുതൂർ, അലി സഅദി, ഹുസൈൻ ചെറുതുരുത്തി, റഷീദ് മാസ്റ്റർ തുടങ്ങി സമസ്തയുടെയും പോഷക ഘടങ്കങ്ങളുടെയും ജില്ല-മേഖല-റെയ്ഞ്ച് നേതാക്കൾ ആശംസകൾ അർപ്പിച്ചു.
എം എസ് എ മാനേജർ ടി.പി ഹംസ നന്ദി പറഞ്ഞു.