ഫാളില, ഫളീല ‘സ്നേഹപൂർവ്വം സുപ്രഭാതം’ സംസ്ഥാനതല ഉദ്ഘാടനം


ഫറോക്ക് : കേരളത്തിനകത്തും പുറത്തുമുള്ള ഫാളില ഫളീല കോളേജുകളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല  ഉദ്ഘാടനം കരുവന്‍തിരുത്തി തര്‍ബിയ്യത്തുല്‍ ഉലൂം വിമണ്‍സ് അറബിക് കോളേജില്‍ വെച്ച് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രിന്‍സിപ്പല്‍ സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു.  സി.എസ്.ഡബ്ലു.സി അക്കാദമിക് കോഡിനേറ്റര്‍ സഹദ് ഫൈസി, അസിസ്റ്റന്റ് കോഡിനേറ്റര്‍ മുബഷിര്‍ ഫൈസി നാട്ടുകല്‍, വൈസ് പ്രിന്‍സിപ്പല്‍ ഉനൈസ് ഫൈസി, കോളേജ് ചെയര്‍മാന്‍ ഇ. പി സിദ്ധീഖ്, കണ്‍വീനര്‍ സലാം ഫറോക്ക്, എ. പി ഇമ്പിച്ചക്കോയ എന്നിവര്‍ പങ്കെടുത്തു.