നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി

ചേളാരി: നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി സമസ്താലയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് സമസ്ത വുമണ്‍സ് കോളേജസിന്‍റെ ഭരണ നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫ്ലിയേഷന്‍ നല്‍കി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകയിലുമായി ആകെ ഫാളില, ഫളീല കോളേജുകളുടെ എണ്ണം 106 ആയി. അസ്സ്വാലിഹ വുമണ്‍സ് ശരീഅത്ത് കോളേജ് കര്‍ണ്ണാടക, സുബുലു റശാദ് വുമണ്‍സ് കോളേജ് ഇരിങ്ങാട്ടിരി, ഇര്‍ശാദിയ്യ വുമണ്‍സ് കോളേജ് കൊടശ്ശേരി, അല്‍ ഹുദ വുമണ്‍സ് കോളേജ് ഒങ്ങല്ലൂര്‍ എന്നീ കോളേജുകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ല്യാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, ജനറല്‍ മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.