ഫാളില-ഫളീല കോളേജ് ഭാരവാഹികളുടെ സംഗമം നടത്തി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഫാളില ഫളീല സ്ഥാപന ഭാരവാഹികളുടെ സംഗമം നടത്തി. സംഗമത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാവലോകനവും പുതിയ അധ്യായന വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രാര്‍ത്ഥനയും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. സി.എസ്.ഡബ്ല്യു.സി ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ല്യാര്‍ അധ്യക്ഷ ഭാഷണവും കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയാവതരണവും നടത്തി. പ്രസ്തുത സംഗമത്തില്‍ ഉമര്‍ ഫൈസി മുക്കം, മൊയ്തീന്‍ ഫൈസി പുത്തനഴി, എന്‍.എ.എം അബ്ദുല്‍ ഖാദര്‍, പി.ഇസ്മായീല്‍ കുഞ്ഞുഹാജി, സമസ്ത ജനറല്‍ മാനേജര്‍ മോയിന്‍കുട്ടി മാസ്റ്റര്‍ പങ്കെടുത്തു. സി.എസ്.ഡബ്ല്യു.സി അക്കാദമിക് കോര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.