Featured

ഫാളില, ഫളീല ‘സ്നേഹപൂർവ്വം സുപ്രഭാതം’ സംസ്ഥാനതല ഉദ്ഘാടനം

ഫറോക്ക് : കേരളത്തിനകത്തും പുറത്തുമുള്ള ഫാളില ഫളീല കോളേജുകളില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല  ഉദ്ഘാടനം കരുവന്‍തിരുത്തി തര്‍ബിയ്യത്തുല്‍ ഉലൂം വിമണ്‍സ് അറബിക് കോളേജില്‍ വെച്ച് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രിന്‍സിപ്പല്‍ സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിക്ക് കോപ്പി നല്‍കി നിര്‍വഹിച്ചു.  സി.എസ്.ഡബ്ലു.സി അക്കാദമിക് കോഡിനേറ്റര്‍ സഹദ് ഫൈസി, അസിസ്റ്റന്റ് കോഡിനേറ്റര്‍ Read more

ഫാളില, ഫളീല അഞ്ചാമത് സംസ്ഥാനതല പഠനാരംഭം കുറിച്ചു.

തലശ്ശേരി (തൃശ്ശൂർ) : സമസ്ത ഫാളില, ഫളീല സംസ്ഥാനതല പഠനാരംഭം കുറിച്ചു. മുസ്ലിം പെൺകുട്ടികൾക്ക് ഭൗതിക സമന്വയ വിദ്യാഭ്യാസം നൽകുന്നതിനുവേണ്ടി സമസ്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വിഭാവനം ചെയ്ത സംവിധാനമായ ഫാളില, ഫളീല കോഴ്സിൻ്റെ അഞ്ചാമത് സംസ്ഥാനതല പഠനാരംഭം പ്രൗഡഗംഭീരമായി തൃശ്ശൂർ തലശ്ശേരി എം എസ് എ വുമൺസ് കോളേജിൽ നടന്നു. പാണക്കാട് സയ്യിദ് Read more

ഫാളില٫ ഫളീലസംസ്ഥാനതല പ്രിൻസിപ്പാൾ മീറ്റ് സംഘടിപ്പിച്ചു

വെളിമുക്ക് : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിനു കീഴില്‍ കേരളത്തിനകത്തും പുറത്തുമായി നടന്നുവരുന്ന ഫാളില, ഫളീല കോളേജുകളിലെ പ്രിന്‍സിപ്പാള്‍മാരുടെ യോഗം വെളിമുക്ക് ക്രസെൻ്റ് ഓഡിറ്റോറിയത്തിൽ ചേർന്നു. സമസ്ത ജനറൽ മാനേജര്‍ കെ. മോയിൻകുട്ടി മാസ്റ്ററുടെ അധ്യക്ഷതയില്‍ എസ്.കെ.ഐ.എം.വി ബോര്‍ഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുല്‍ ഖാദര്‍ ഉല്‍ഘാടനം ചെയ്തു. പ്രസ്തുത യോഗത്തിൽ ആക്റ്റിംഗ് Read more

Public Exam Result Published

വിദ്യാർത്ഥികൾക്ക് അവരുടെ UID യൂസർ നെയിം ഉം UID തന്നെ പാസ്സ്‌വേർഡ് ഉം ആയി (ഇംഗ്ലീഷ് വലിയ അക്ഷരത്തിൽ) നൽകി ലോഗിൻ ചെയ്യുക. ശേഷം മെനുവിൽ റിസൾട്ട് എന്നതിൽ ക്ലിക് ചെയ്ത് ഫലം പരിശോധിക്കാം. ലോഗിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക സ്ഥാപനങ്ങൾക്ക് അവരുടെ യൂസർ ID യും പാസ്സ്‌വേർഡും നൽകി ലോഗിൻ ചെയ്തു മെനുവിൽ Read more

ഫാളില-ഫളീല കോളേജ് ഭാരവാഹികളുടെ സംഗമം നടത്തി

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലെ ഫാളില ഫളീല സ്ഥാപന ഭാരവാഹികളുടെ സംഗമം നടത്തി. സംഗമത്തില്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാവലോകനവും പുതിയ അധ്യായന വര്‍ഷത്തെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന യോഗത്തില്‍ പ്രാര്‍ത്ഥനയും ഉദ്ഘാടനവും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ല്യാര്‍ നിര്‍വ്വഹിച്ചു. സി.എസ്.ഡബ്ല്യു.സി Read more

നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി

ചേളാരി: നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫിലിയേഷന്‍ നല്‍കി സമസ്താലയത്തില്‍ ചേര്‍ന്ന കൗണ്‍സില്‍ ഓഫ് സമസ്ത വുമണ്‍സ് കോളേജസിന്‍റെ ഭരണ നിര്‍വ്വാഹക സമിതി യോഗം പുതുതായി നാല് ഫാളില കോളേജുകള്‍ക്ക് കൂടി അഫ്ലിയേഷന്‍ നല്‍കി. ഇതോടെ കേരളത്തിലും കര്‍ണ്ണാടകയിലുമായി ആകെ ഫാളില, ഫളീല കോളേജുകളുടെ എണ്ണം 106 ആയി. അസ്സ്വാലിഹ വുമണ്‍സ് ശരീഅത്ത് കോളേജ് കര്‍ണ്ണാടക, Read more