Follow us:-
  • 2026-02-19

ഫാളില-ഫളീല റമദാന്‍ കാംപയിന് തുടക്കം

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സി.എസ്.ഡബ്ല്യു.സി ഫാളില ഫളീല റമദാന്‍ കാംപയിന് തുടക്കം. നഹ്‌ള എന്ന പേരിലാണ് ക്യാംപയിന്‍ നടത്തപ്പെടുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന കാംപയിനില്‍ അഞ്ച് വിത്യസ്ത പരിപാടികളാണ് സി.എസ്.ഡബ്ല്യു.സി വിഭാവനം ചെയ്യുന്നത്. ദിനേന ഒരു ദിവ്യവചനം അവതരിപ്പിക്കുന്നതിന് റമളാന്‍ റിമൈന്‍ഡര്‍, സ്ഥാപന ലേബലില്‍ ആത്മീയ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് ക്രസന്റ് ക്രോണിക്കല്‍സ്, ആത്മ സംസ്‌കരണത്തിന്റെ ഭാഗമായി സ്പിരിച്വല്‍ ഡിസ്‌കോഴ്‌സ്, ബദര്‍ ദിനത്തില്‍ ബദര്‍: ട്രയാംഫ് ഓഫ് ഫെയ്ത്ത്, ഫളീല സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മാഗസിന്‍ കോംപറ്റിഷന്‍ എന്നീ പരിപാടികളാണ് കാംപയിനിന്റെ ഭാഗമായി നടത്തപ്പെടുന്നത്. മാഗസിന്‍ മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്ഥാപനങ്ങള്‍ക്ക് യഥാക്രമം 3003, 2002, 1001 എന്നീ ക്യാഷ് പ്രൈസുകള്‍ നല്‍കപ്പെടും. ഫെബ്രുവരി 25ന് സ്പിരിച്വല്‍ ഡിസ്‌കോഴ്‌സിന്റെ ഭാഗമായി മഅ്മൂന്‍ ഹുദവി വണ്ടൂര്‍ വെബിനാര്‍ മുഖേന ഫാളില, ഫളീല വിദ്യാർത്ഥിനികളുമായി സംവദിക്കും.