Follow us:-
  • 2026-02-04

സമസ്ത നൂറാം വാര്‍ഷികം: പ്രബോധന വീഥിയില്‍ നൂറ് ഫളീലകള്‍

കാസര്‍ഗോഡ്: പ്രബോധന വീഥിയിലെ പുതിയ ചുവടുവെപ്പുമായി ഫളീല പ്രീച്ചേഴ്സ് വിങ് സമര്‍പ്പണം നടത്തി. സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കൗണ്‍സില്‍ ഓഫ് സമസ്ത വിമണ്‍സ് കോളേജസ് (സി.എസ്.ഡബ്ല്യു.സി) നടപ്പില്‍ വരുത്തിയ പത്തിന പദ്ധതികളില്‍ ഏറെ ശ്രദ്ധേയമായ പ്രീച്ചേഴ്സ് വിങ് സമര്‍പ്പണം കാസര്‍ഗോഡ് കുണിയയില്‍ വെച്ച് നടത്തപ്പെട്ടു. ഫളീല പഠനം പൂര്‍ത്തിയാക്കിയവരില്‍ നിന്ന് തെരെഞ്ഞെടുക്കപ്പെടുകയും പരിശീലനം സിദ്ധിച്ചവരുമായ നൂറ് അംഗ വനിത പ്രബോധക സംഘത്തെയാണ് ഇതോടെ സമര്‍പ്പിതമായത്. മുസ്ലിം സ്ത്രീ സമൂഹത്തിന്റെ ധാര്‍മികവും സംസ്‌കാരികവും സാമൂഹികവുമായ ചുറ്റുപാടുകളില്‍ നേരായ ദിശാബോധം നല്‍കുക, അഹ്ലുസ്സുന്ന വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളധിഷ്ടിതമായ ജീവിതരീതി മുസ്ലിം സ്ത്രീകളിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാനമായും പ്രസ്തുത പ്രബോധക സംഘത്തിന്റെ സമര്‍പ്പണത്തിലൂടെ ലക്ഷീകരിക്കുന്നത്. സി.എസ്.ഡബ്ല്യു.സി അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ച പരിപാടി സി.എസ്.ഡബ്ല്യു.സി ചെയര്‍മാന്‍ എം.ടി അബ്ദുല്ല മുസ്ല്യാര്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. അബ്ദുല്‍ ഹകീം തങ്ങള്‍ ആത്തൂര്‍ പ്രാര്‍ത്ഥന നടത്തി. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര മുഖ്യപ്രഭാഷണം നടത്തി. സുലൈമാന്‍ ഫൈസി ചുങ്കത്തറ, അക്കാദമിക് കോര്‍ഡിനേര്‍ സഅദ് ഫൈസി, നിസാം വാഫി ഒളവട്ടൂര്‍ എന്നിവര്‍ ക്ലാസുകള്‍ അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ മുഹമ്മദ് സലീം ഹുദവി ചിയ്യാനൂര്‍ നന്ദി പറഞ്ഞു. ജുനൈദ് മാസ്റ്റര്‍, അബ്ദുല്ല ഹാജി, സ്വഫ്വാന്‍ ദാരിമി, ബാസിത്വ് വാഫി, ഫാരിസ് ദാരിമി, മുഹമ്മദ് ഖാസിമി, സയ്യിദ് ബഹാഉദ്ദീന്‍ ജലാലി, ജസീല്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു.