പെരിന്തൽമണ്ണ: സി.എസ്.ഡബ്ല്യു.സി ഫാളില, ഫളീല ഹിയ ഫിയസ്റ്റ സംസ്ഥാനതല കലോത്സവത്തിന് പ്രൗഢോജ്വല തുടക്കം.. വിദ്യാർഥിനികളുടെ കലാ-സാഹിത്യ, വൈജ്ഞാനിക മികവുകൾക്ക് വേദിയൊരുക്കുന്ന കലോത്സവം പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്നു. വിവിധ മത്സരങ്ങളും കലാപരിപാടികളുമായി സജീവമായ കലോത്സവത്തിന്റെ സമാപനം നാളെ നടക്കും. പുത്തനഴി മൊയ്തീൻ ഫൈസി പതാക ഉയർത്തി. സി.എസ്.ഡബ്ല്യു.സി ചെയർമാൻ എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സി.എസ്.ഡബ്ല്യു.സി കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ സ്വാഗതം പറഞ്ഞു. അക്കാദമിക് ചെയർമാൻ പ്രൊഫ. (ഡോ.) എൻ.എ.എം. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സി.കെ. അബ്ദുറഹ്മാൻ ഫൈസി, മൊയ്തീൻ ഫൈസി പുത്തനഴി, സുലൈമാൻ ഫൈസി ചുങ്കത്തറ, ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ടി.എച്ച്. ദാരിമി എന്നിവർ പ്രഭാഷണം നടത്തി. ചടങ്ങിൽ ഇ-മൊഴി മാഗസിൻ എം.ടി. അബ്ദുല്ല മുസ്ലിയാർ പ്രകാശനം ചെയ്തു. സി.എസ്.ഡബ്ല്യു.സിയുടെ കാഞ്ഞങ്ങാട് സ്ഥാപനത്തിൻ്റെ ത്രിഡി വിഷ്വലും ചടങ്ങിൽ പ്രകാശനം ചെയ്തു. എ.ഐ. വിംഗ് സമർപ്പണം ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ സാഹിബ് നിർവ്വഹിച്ചു. സുബൈർ സാഹിബ്, മുഹമ്മദ് കുട്ടി ദാരിമി, അലി ഫൈസി ചെമ്മാണിയോട്, മുജീബ് ഫൈസി, കരീം ഹാജി, അക്കാദമിക് കോർഡിനേറ്റർ സഅദ് ഫൈസി അൽ ബുർഹാനി, ഇൽയാസ് ആലുങ്ങൽ, ഹശ്മൽ, ജസീൽ ഫൈസി, അശ്റഫ് ഹുദവി വിളമ്പത്ത്, സയ്യിദ് ബഹാഉദ്ദീൻ തങ്ങൾ, സഫ് വാൻ ഫൈസി, ഫള്ലുർറഹ്മാൻ ഹുദവി, തുടങ്ങിയവർ വേദിയിൽ സംബന്ധിച്ചു. സി.എസ്.ഡബ്ല്യു.സി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സലീം ഹുദവി നന്ദി പറഞ്ഞു. മത്സര പരിപാടികളോടനുബന്ധിച്ച് ഫെസ്റ്റ് ആർട്ടും സംഘടിപ്പിച്ചു. അക്കാദമിക് കോർഡിനേറ്റർ സഅദ് ഫൈസി അൽ ബുർഹാനി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ സലീം ഹുദവി ചിയാനൂർ അധ്യക്ഷത വഹിച്ചു. സുഹൈൽ ഹൈത്തമി പള്ളിക്കര മുഖ്യപ്രഭാഷണം നടത്തി. ടി.എച്ച്. ദാരിമി, നൗശാദ് പുഞ്ച, അബു ഇരിങ്ങാട്ടിരി, ശിയാസ് ഹുദവി, സ്വഫ്വാൻ ഫൈസി എന്നിവർ സംസാരിച്ചു. സി.എസ്.ഡബ്ല്യു.സിക്കു കീഴിൽ പ്രവർത്തിക്കുന്ന ഫാളില, ഫളീല സ്ഥാപനങ്ങളിലെ വിദ്യാർഥിനികളുടെ സർഗാത്മകവും വൈജ്ഞാനികവുമായ കഴിവുകൾ പരിപോഷിപ്പിക്കുക, കലാ-സാഹിത്യ മേഖലകളിൽ പുതിയ പ്രതിഭകളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹിയ ഫിയസ്റ്റ സംഘടിപ്പിക്കുന്നത്. ഫാളില, ഫളീല വിഭാഗങ്ങളിലായി 44 ഇനം മത്സരങ്ങൾക്കു പുറമെ ഫളീല പി.ജി വിദ്യാർഥിനികൾക്കായുള്ള മത്സര പരിപാടികളും കലോത്സവത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്. വിവിധ സോണൽ മത്സരങ്ങളിൽ മികവ് തെളിയിച്ച് യോഗ്യത നേടിയ പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം വിദ്യാർഥിനികൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആത്മവിശ്വാസം, സർഗാത്മകത, ആശയാവിഷ്കാരശേഷി, നേതൃത്വപാടവം എന്നിവ വളർത്തിയെടുക്കാനും മികച്ച വേദിയൊരുക്കുന്നു. സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകരുന്ന ഹിയ ഫിയസ്റ്റയുടെ സമാപനച്ചടങ്ങുകൾ നാളെ നടക്കും.