Follow us:-
  • 2026-11-20

ഫാളില–ഫളീല ഓഡ് സെമസ്റ്റർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (സി.എസ്.ഡബ്ല്യു.സി) നടത്തിയ ഫാളില–ഫളീല ഓഡ് സെമസ്റ്റർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ആകെ രജിസ്റ്റർ ചെയ്ത 2,743 പരീക്ഷാർത്ഥിനികളിൽ 2,274 പേർ വിജയിച്ചു. 84 ശതമാനമാണ് മൊത്തം വിജയശതമാനം. ഫാളില വിഭാഗത്തിൽ 78.71 ശതമാനവും ഫളീല വിഭാഗത്തിൽ 89.99 ശതമാനവുമാണ് വിജയം. വിജയികളിൽ 140 പേർ ഔട്ട്സ്റ്റാൻഡിംഗ് ഗ്രേഡും 991 പേർ ഡിസ്റ്റിങ്ഷനും 725 പേർ ഫസ്റ്റ് ക്ലാസും 400 പേർ സെക്കൻഡ് ക്ലാസും കരസ്ഥമാക്കി. പരീക്ഷാഫലം സ്ഥാപന പോർട്ടൽ, വിദ്യാർത്ഥി പോർട്ടൽ എന്നിവ മുഖേന പരിശോധിക്കാവുന്നതാണ്.