പാലക്കാടും, മലപ്പുറം വെസ്റ്റും സംയുക്ത ചാമ്പ്യന്മാർ പെരിന്തൽമണ്ണ : മൂന്നാമത് ഹിയ ഫിയസ്റ്റ സംസ്ഥാന തല ഫെസ്റ്റിൽ പാലക്കാടും, മലപ്പുറം വെസ്റ്റും സംയുക്ത ചാമ്പ്യന്മാരായി.മലപ്പുറം ഈസ്റ്റ് ഫസ്റ്റ് റണ്ണറപ്പും, കാസർകോട് സെക്കൻഡ് റണ്ണറപ്പുമായി. കൗൺസിൽ ഓഫ് സമസ്ത വിമൻസ് കോളേജസ് (സി. എസ്. ഡബ്ള്യു. സി) സംഘടിപ്പിച്ച സംസ്ഥാന തല ഫെസ്റ്റിന് എം. ഇ. എ എൻജിനിയറിംഗ് കോളേജ് വേദിയായി. ഏഴ് സോണുകളിൽ നിന്ന് തെരഞ്ഞെടുത്ത 400 ലധികം ഫാളില, ഫളീല, ഫളീല പി ജി വിദ്യാർത്ഥിനികളാണ് വിവിധ സ്റ്റേജ്, ഓഫ് സ്റ്റേജ് മത്സരങ്ങളിൽ മാറ്റുരച്ചു. ഫാളില, ഫളീല വിഭാഗങ്ങളിൽ പാലക്കാട് സോൺ ഒന്നാം സ്ഥാനം നേടി. ഫാളില വിഭാഗത്തിൽ ഏറ്റവും കൂടിതൽ പോയിന്റ് നേടിയ മലപ്പുറം വെസ്റ്റ് സോണിലെ ശാദ ഷെറീൻ സി എ കലാതിലകപട്ടം കരസ്ഥമാക്കി. ഫളീല വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പാലക്കാട് സോണിലെ ഫാത്തിമത്ത് സുഹറ സി. കെ യും മലപ്പുറം ഈസ്റ്റ് സോണിലെ ഫാത്തിമത്ത് ഷിഫ്ന ബീവി ഒ എം എസ് എന്നിവർ കലാതിലകപട്ടം പങ്കിട്ടെടുത്തു. വാക്കോട് മൊയ്ദീൻ കുട്ടി ഫൈസി, സയ്യിദ് ഒ. എം. എസ് തങ്ങൾ, ഹസ്ന ആസിഫ് കോടങ്ങാട് എന്നിവർ വസിൻ ആർട്സ് ഫെസ്റ്റിവെലിൻ്റെ സമാപന വേദിയിൽ പങ്കെടുത്തു. ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, ടി എച് ദാരിമി, സലിം ഹുദവി ചീയാനൂർ, സഹദ് ഫൈസി, ഇല്യാസ് ആലുങ്ങൽ, അഷ്റഫ് ഹുദവി വിളമ്പത്ത്, സയ്യിദ് ബഹാഉദ്ധീൻ ജലാലി, ജസീൽ ഫൈസി അൽ മഹ്ദി, സിദ്ധീഖ് ഹുദവി, അബ്ദുല്ല ഹശ്മൽ, ഫെസ്റ്റ് സോണൽ കമ്മിറ്റി പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. പാണക്കാട് സയ്യിദത്ത് സജ്ന ബീവി ഉപഹാര സമർപ്പണം നടത്തി.